കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ച്ച തുടര്‍ന്ന സ്വര്‍ണം ഇന്ന് ഇടിഞ്ഞു.

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ച്ച തുടര്‍ന്ന സ്വര്‍ണം ഇന്ന് ഇടിഞ്ഞു. തിങ്കളാഴ്ച ഉയര്‍ന്നതിനേക്കാള്‍ വലിയ ഇടിവാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ ഉടലെടുത്ത ആശങ്ക ഒഴിഞ്ഞതാണ് ഇന്ന് സ്വര്‍ണവില കുറയാനുള്ള കാരണമായി വിലയിരുത്തുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയര്‍ച്ച തുടര്‍ന്ന സ്വര്‍ണം ഇന്ന് ഇടിഞ്ഞു. തിങ്കളാഴ്ച ഉയര്‍ന്നതിനേക്കാള്‍ വലിയ ഇടിവാണ് ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ് എന്ന് പറയാം. ആഗോള വിപണിയില്‍ ഉടലെടുത്ത ആശങ്ക ഒഴിഞ്ഞതാണ് ഇന്ന് സ്വര്‍ണവില കുറയാനുള്ള കാരണമായി വിലയിരുത്തുന്നത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54640 രൂപയാണ്. കഴിഞ്ഞ ദിവസം 55120 രൂപയായിരുന്നു. 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 6830 രൂപയായി. ഈ മാസം കുറഞ്ഞ വില രേഖപ്പെടുത്തിയത് പവന് 52440 രൂപയായിരുന്നു. അന്ന് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇന്നത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2200 രൂപ ലാഭമാണ്.

Exit mobile version