കളമശേരി : കളമശേരിയിൽ യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിടെ നടന്ന സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാൾകൂടി മരിച്ചു. ആലുവ സ്വദേശിനി മോളി ജോയി(61) ആണ് പുലർച്ചയോടെ മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ മോളി മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ ആകെ എണ്ണം നാലായി. പെരുമ്പാവൂര്‍ സ്വദേശിനി ലിയോണ പൗലോസ് (55), തൊടുപുഴ സ്വദേശിനി കുമാരി (52), മലയാറ്റൂര്‍ സ്വദേശിനി ലിബിന (12) എന്നിവരാണ് നേരത്തെ മരിച്ചത്. നിലവിൽ 20പേർ വിവിധ അശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ 11 പേർ ഐസിയുവിലാണ്. കഴിഞ്ഞ മാസം 29നായിരുന്നു യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ നടന്നുകൊണ്ടിരുന്ന സമ്ര കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. സ്ഫോടനം നടത്തിയ കൊച്ചി സ്വദേശി ഡൊമിനിക് മാര്ട്ടിന് നിലവില്‍ റിമാന്‍ഡിലാണ്.
കളമളേരി സ്ഫോടനം: മരണം നാലായി
-
by Infynith - 105
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago