കല്ലിടാതെയും കെ റെയില്‍ നടപ്പിലാക്കാം: കോടിയേരി

കേരളത്തിന്റെ റെയില്‍വേ വികസനം മുരടിച്ചിരിക്കുകയാണെന്നും പുതിയ റെയില്‍വേ ലൈനുകള്‍ കേന്ദ്രം കേരളത്തിന് അനുവദിക്കുന്നില്ലെന്നും  സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലുമായി ബന്ധപ്പെട്ട് ഭൂമി നഷ്‌ടപ്പെടുന്നവരടെ കൂടെ സര്‍ക്കാരുണ്ടാകുമെന്നും വീട് നഷ്‌ടപ്പെടുന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും കോടിയേരി വ്യക്തമാക്കി. പികെഎസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയില്‍ വന്നാല്‍ കേരളം വികസിത സംസ്ഥാനമായി മാറും. എല്‍ഡിഎഫിന് സ്വീകാര്യത വര്‍ധിക്കും. അതിനാല്‍ ഇത് തടയുക എന്ന ഉദ്ദേശത്തോടെ വിമോചന സമരം എന്ന രീതിയില്‍ സമരം സംഘടിപ്പിക്കാന്‍ എതിരാളികള്‍ രംഗത്തിറങ്ങി.എന്നാല്‍, കെ റെയിലുമായി ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോകും, അത് യാഥാര്‍ഥ്യമാകും-കോടിയേരി വ്യക്തമാക്കി.

Exit mobile version