കണ്ണൂർ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസ് പട്ടികയും ​ഗവർണർ തള്ളി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല സമർപ്പിച്ച പഠന ബോർഡ് നിയമനപ്പട്ടിക തിരിച്ചയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.. അയോഗ്യരായവരെ മാറ്റി നിയമിക്കണമെന്ന നിർദേശം നൽകിയ ഗവർണർ പട്ടിക തിരുത്തി നൽകണമെന്നും ആവശ്യപ്പെട്ടു. യോഗ്യരല്ലാത്ത അധ്യാപകർ പട്ടികയിൽ ഉണ്ടെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്ക് നേരത്തെ പരാതി നൽകിയിരുന്നു.
കണ്ണൂർ സർവകലാശാലയുടെ വിവിധ പഠന ബോർഡുകളിലേക്ക് നിർദ്ദേശിക്കപ്പെട്ടവരിൽ അംഗീകാരമില്ലാത്തവരും, യോഗ്യതയില്ലാത്തവരുമാ യ അധ്യാപകരെ ഒഴിവാക്കി പകരം യോഗ്യരായവരെ ഉൾപ്പെടുത്തി ലിസ്റ്റ് സമർപ്പിക്കാൻ ഗവർണർ വിസി യോട് ആവശ്യപ്പെട്ടു.
തനത് വിഷയങ്ങളിലെ വിദഗ്ധരെ ഒഴിവാക്കി വ്യത്യസ്തമായ വിഷയങ്ങളിൽ നിന്നും പഠന ബോർഡുകളിൽ ഉൾപ്പെടുത്തിയ അംഗങ്ങളെയും ലിസ്റ്റിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പഠന ബോർഡ് സ്വയം പുനഃസംഘടിപ്പിച്ച വിസി ക്ക് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും കിട്ടിയ തിരിച്ചടിക്ക് ശേഷം ഗവർണറുടെ നിലപാട് കനത്ത പ്രഹരമായി എന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ വർഷം ചാൻസലറുടെ അധികാരം സ്വയം ഏറ്റെടുത്ത് വിസി 72 പഠന ബോർഡുകൾ രൂപീകരിച്ചു. വ്യാപകമായ ക്രമക്കേടുകൾ പ്രസ്തുത പഠന ബോർഡുകളിൽ ഉണ്ടായിരുന്നു. അടിസ്ഥാന യോഗ്യതയില്ലാത്ത 68 പേരെ അധ്യാപകർ എന്ന നിലയിൽ പഠന ബോർഡുകളിൽ നിയമിക്കുകയായിരുന്നു.
ഒരു മന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗവും, ദേശാഭിമാനി ഉദ്യോഗസ്ഥരും ചില പഠന ബോർഡുകളിൽ നിയമിച്ചവരിൽപെടുന്നു. .യോഗ്യതയുള്ള നൂറുകണക്കിന് സീനിയർ അധ്യാപകരെ ഒഴിവാക്കിയാണ്‌ യോഗ്യതയില്ലാത്തവരെയും അധ്യാപന പരിചയം കുറഞ്ഞവരെയും നിയമിച്ചതെന്ന സേവ് യൂണിവേഴ്സറ്റി കമ്മിറ്റി ചെയർമാൻ. R. S.ശശികുമാർ, സെക്രട്ടറി M. ഷാജർഖാൻ എന്നിവർ അറിയിച്ചു.
ക്രമവിരുദ്ധമായി രൂപീകരിച്ച പഠന ബോർഡുകൾ റദ്ദാക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു. തുടർന്ന് വീണ്ടും അതേ അംഗങ്ങളെ പഠന ബോർഡുകളിൽ നിലനിർത്തിക്കൊണ്ട്, ചാൻസലർ കൂടിയായ ഗവർണർ നാമനിർദ്ദേശം നടത്തണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഗവർണർക്ക് കത്തയച്ചു. അതാണു ​ഗവർണർ നിരസിച്ചത്.

Exit mobile version