കടക്ക് പുറത്തെന്ന് ആക്രോശിച്ചത് ആര്?’; മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പിൽ

തിരുവനന്തപുരം:  കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് ആക്രോശിച്ചയാള്‍ പ്രതിപക്ഷ നേതാവിനെ ഉപദേശിക്കുന്നത് കൗതുകമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ. നിയമസഭാ സമ്മേളനത്തിൽനിന്ന് മാധ്യമങ്ങളെ വിലക്കിയതിനെതിരെ ഫെയ്സ്ബുക് വിഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷാഫി പറമ്പിൽ വിഡീയോയിൽ പറഞ്ഞത്: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കണ്ടിരുന്നു, പ്രതിപക്ഷ നേതാവിനുള്ള ഉപദേശങ്ങളും. 37 ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. എന്നിട്ട് ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടരുതെന്ന് പ്രതിപക്ഷ നേതാവിനെ ഉപദേശിക്കുന്നു. രാവിലെ നിയമസഭയിൽ ചരിത്രത്തില്‍ ഇല്ലാത്തവിധം മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി. സഭാ ടിവി സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ നിങ്ങൾക്കുവേണ്ടത് മാത്രം. മറ്റുള്ളത് വിലക്കാൻ ആരാണ് നിര്‍ദേശം നൽകിയത്? കേരളത്തിലെ മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് ആക്രോശിച്ചത് ആരാണ്?.
ഇന്നും 45 മിനിറ്റ് റേഡിയോ തുറന്നുവച്ചത് പോലെ വാർത്താസമ്മേളനം നടത്തി. 10 മിനിറ്റ് അങ്ങേയ്ക്ക് വേണ്ട രണ്ടു ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി. ബാക്കി എല്ലാ ചോദ്യങ്ങൾക്കുമായി അഞ്ചോ ആറോ മിനിറ്റ്. പ്രതിപക്ഷ നേതാവ് ഒരു മണിക്കൂർ 20 മിനിറ്റോളം നീണ്ടുനിന്ന വാർത്താസമ്മേളനത്തിൽ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. കടക്ക് പുറത്ത് എന്ന് മാധ്യമങ്ങളോട് ആക്രോശിച്ചയാള്‍ പ്രതിപക്ഷ നേതാവിനെ വിമര്‍ശിക്കുന്നതില്‍ കൗതുകം.
പയ്യന്നൂരില്‍ ഗാന്ധി പ്രതിമ അടിച്ചുതകര്‍ത്ത രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഡിവൈഎഫ്ഐ പ്രവർത്തകര്‍ തലയറുത്ത ഗാന്ധി പ്രതിമ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. നിയമസഭയില്‍ അങ്ങേയ്ക്ക് മുൻപില്‍ അത് സമര്‍പ്പിക്കും

Exit mobile version