ഒൻപത് വിസിമാരോടും രാജിയാവശ്യപ്പെട്ട നടപടിയില്‍ ഉറച്ച്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ഒൻപത് വൈസ് ചാൻസലർമാരോടും രാജിയാവശ്യപ്പെട്ട നടപടിയില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു വിസിയെയും താന്‍ പുറത്താക്കുകയോ സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആര്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി നിയമനം നടത്തിയവര്‍ക്ക് പുറത്തേക്കുള്ള വഴി മാന്യമായ കാണിച്ചു കൊടുക്കുകയാണ് ചെയ്തതെന്നാണ് ഗവര്‍ണറുടെ വിശദീകരണം രാജിവെക്കാത്ത സാഹചര്യത്തില്‍ വിസിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വകലാശാല വിസിമാര്‍ക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ താന്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

‘ടെക്നിക്കല്‍ യൂണിവേഴ്സിറ്റി വി സിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നത് സുപ്രീം കോടതി വിധിയില്‍ വ്യക്തമാണ്. വിസിയെന്ന നിലയില്‍ അവര്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാല്‍ നിയമനം യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്നം. ചാന്‍സലര്‍ എന്ന നിലയ്ക്ക് കോടതി വിധി ഉയര്‍ത്തിപ്പിടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കെടിയു വിസി നിയമന പ്രക്രിയക്ക് എതിരാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതി ആര്‍ക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

Exit mobile version