ഒഡിഷയിൽ മാവോയിസ്റ്റ് ആക്രമണം; മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു

ഭുവനേശ്വർ: ഒഡിഷയിൽ മാവോയിസ്റ്റ് ആക്രമണം. ഒഡിഷയിലെ നൗപാഡ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. പട്ടദാന വനത്തിനുള്ളിൽ വച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സിആർപിഎഫ് സേനാം​ഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

സിആർപിഎഫ് ജവാന്മാർക്ക് നേരെ മാവോയിസ്റ്റുകൾ നത്തിയ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ വീരമൃത്യു വരിച്ച രണ്ട് സിആർപിഎഫ് ഉദ്യോ​ഗസ്ഥർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പദവിയിൽ ഉള്ളവരായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version