ഐപിസിയും സിആർപിസിയും ഇനി ചരിത്രം

ന്യൂഡൽ​ഹി : ഐപിസിയും സിആർപിസിയും ഇനി ചരിത്രം. ക്രിമിനൽ നിയമ ഭേദ​ഗതി ബില്ലുകൾ രാഷ്ട്രപതി ദ്രൗപതി മുർമു അം​ഗീകരിച്ചു. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി, സിആർപിസി, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലും നിയമമായി.

പാർലമെൻറിൻറെ ശൈത്യകാല സമ്മേളനമാണ് നേരത്തെ ബില്ലുകൾ പാസാക്കിയിരുന്നത്. 1860ലെ ​ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ന് (ഐ​പി​സി) പ​ക​രം ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, 1898ലെ ​ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ട​ത്തി​ന് പ​ക​രം (സി.​ആ​ർ.​പി.​സി) ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, 1872ലെ ​ഇ​ന്ത്യ​ൻ തെ​ളി​വ് നി​യ​മ​ത്തി​ന് പ​ക​രം ഭാ​ര​തീ​യ സാ​ക്ഷ്യ എ​ന്നീ ബി​ല്ലു​ക​ളാ​ണ് നേരത്തെ പാസാക്കിയിരുന്നത്. ആ​ഗ​സ്റ്റി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ല്ലു​ക​ൾ പി​ൻവ​ലി​ച്ച് ഭേദഗതി വ​രു​ത്തി​യ​ശേ​ഷമാണ് വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചത്.

Exit mobile version