ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം; ഇത് ഏഴാം കിരീടനേട്ടം

ധാക്ക: 2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം.ഇന്ത്യൻ വനിതകളുടെ ഏഴാം എഷ്യാകപ്പ് കിരീടമാണിത്. ആദ്യ കിരീട പ്രതീക്ഷയുമായി ഫൈനലിൽ എത്തിയ ശ്രീലങ്കയെ ഏട്ട് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ശ്രീലങ്ക ഉയർത്തിയ 66 റൺസ് വിജയലക്ഷ്യം 8.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഓപ്പണർ സ്മൃതി മന്ദാന തകർത്തടിച്ചു തുടക്കം നൽകിയെങ്കിലും ടീം സ്കോർ 32-ൽ നിൽക്കേ ഷഫാലി വർമയെ ഇനോക റാണവീര പുറത്താക്കി. അഞ്ച് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ ഇറങ്ങിയ ജെമീമ റോഡ്രിഗസും വേഗത്തിൽ തന്നെ മടങ്ങിയതോടെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പരന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനേയും കൂട്ടുപിടിച്ച് പൈസ ക്യാപ്റ്റൻ സ്മൃതി മന്ദാന ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

Exit mobile version