എൻഡോസൾഫാൻ ഇരകളുടെ മൗലികാവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ദയാബായിക്ക് പിന്തുണയുമായി- പ്രതിപക്ഷനേതാവ് വിഡി സതീശൻ

തിരുവനന്തപുരം : ദുരിതം അനുഭവിക്കുന്ന ഒരു ജനവിഭാഗത്തിൻ്റെ മൗലികാവകാശങ്ങൾക്ക് വേണ്ടിയുള്ള ഈ സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത് ജനാധിപത്യവിരുദ്ധമാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സാമൂഹിക പ്രവർത്തക ദയാബായി നടത്തിവരുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആറു ദിവസമായി സമരം നടത്തുന്ന ദയാബായിയുമായി സര്‍ക്കാര്‍ ചർച്ച നടത്താത്തത് അപമാനകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടർന്ന് ആരോഗ്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ച അദ്ദേഹം അടിയന്തരമായി സമരക്കാരുമാരോട് ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.

എൻഡോസൾഫാൻ ബാധിതർക്ക് മതിയായ ചികിത്സ സൗകര്യം ഇല്ല. കാസർകോട് ജില്ലയിൽ ഒരു സംവിധാനവും ഇല്ല. ഇച്ഛാശക്തിയുള്ള സർക്കാറാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കും. ആരോഗ്യമന്ത്രി ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടംകുളം സമര നേതാവ് ഉദയകുമാറാണ് ഉദ്ഘാടനം ചെയ്തത്. കാസർകോട് ജില്ലയിൽ വിദഗ്ധ ചികിത്സ സംവിധാനം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, എയിംസ് നിർദേശ പട്ടികയിൽ കാസർഗോഡ് ജില്ലയുടെ പേരും ചേർക്കുക തുടങ്ങിയവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങൾ. ആരോ​ഗ്യനില മോശമായതിനെ തുടർന്ന് ദയാബായിയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വൈകാതെ മടങ്ങിയെത്തി സമരം തുടരുകയായിരുന്നു. സമരപ്പന്തൽ കെട്ടാൻ അനുമതിയില്ലാത്തതിനാൽ കൊടുംചൂടും മഴയും വകവെക്കാതെയാണ് സമരം. 

Exit mobile version