എകെജി സെന്റര്‍ ആക്രമണം; ക്യാപ്‌സ്യൂളുമായി ഇ പി ജയരാജന്‍ : സുകുമാരക്കുറുപ്പിനെ പിടിച്ചില്ലല്ലോ

കണ്ണൂര്‍: സുകുമാര കുറുപ്പിനെ പിടിച്ചില്ലല്ലോ പിന്നെയാണോ എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയെ പിടികൂടാന്‍.. എകെജി സെന്ററിന് സ്ഫോടക വസ്തുവെറിഞ്ഞ പ്രതിയെ ഇനിയും കണ്ടെത്താനാകാതെ പോലീസ് നിസ്സഹായരായി നില്‍ക്കുകയാണല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്റെ ഈ മറുപടി. ഇ പി ജയരാജന്റെ ഈ കമന്റ് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴ സൃഷ്ടിച്ചിരിക്കുകയാണ്. ഇന്നലെ കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സുകുമാരക്കുറുപ്പിനെ പോലെ എകെജി സെന്റര്‍ ആക്രമണകേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയായി തുടരുമെന്ന് ജയരാജന്‍ പറഞ്ഞത്.
തനിക്ക് ബോംബുമായി ഒരു പരിചയവുമില്ല, നിര്‍മിക്കാനും എറിയാനും അറിയില്ല. ആശയപരമായ പ്രതിഷേധമാണ് സിപിഎമ്മിന്റെ രീതിയെന്ന് ജയരാജന്‍ അവകാശപ്പെട്ടു. കോണ്‍ഗ്രസാണ് ബോംബെറിഞ്ഞതെന്ന ജയരാജന്റെ മുമ്പത്തെ പ്രസ്താവനയെ കുറിച്ച് ചോദ്യം വന്നപ്പോള്‍ ഒന്നും പ്രതികരിക്കാന്‍ തയ്യാറായതുമില്ല.

Exit mobile version