എം.എം മണിയുടെ തെമ്മാടി പുലഭ്യം, ഐഎഎസ് അസോസിയേഷൻ പ്രതിഷേധത്തിൽ

തൊ‌ടുപുഴ; ദേവികുളം സബകലക്റ്ററ്‍ രാഹുൽ കൃഷ്ണ ശർമയെ തെമ്മായിടെന്നു വിളിച്ച് ആക്ഷേപിച്ച മുൻമന്ത്രി എം.എം. മണിയെ നിലയ്ക്കു നിർ്ത്തണമെന്ന് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ. വിമർശനങ്ങളാകാം. ഉദ്യോ​ഗസ്ഥരുടെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുകയുമാവാം. എന്നാൽ തങ്ങളോടുള്ള പെരുമാറ്റവും വാക്കുകളും മര്യാദയുടെ അതിരിനുള്ളിലാകണമെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി. അശോക്, സെക്രട്ടറി എം.ജി. രാജമാണിക്യം എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയിലെ അനധികൃത കൈയേറ്റങ്ങളടക്കമുള്ള റവന്യൂ തട്ടിപ്പുകൾക്കെതിരേ ജില്ലാ കലക്റ്ററും സബ് കലക്റ്ററും സ്വീകരിച്ച നടപടികളാണ് മണിയെ ചൊടിപ്പിച്ചത്. ജില്ലയിലെ ഭൂമി കൈയേറ്റ വിരുദ്ധ നടപടികൾ നിർത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു എന്നാണ് മണി പറയുന്നത്. സ് കലക്റ്റർ, തെമ്മാടി, മുഖ്യന്ത്രിയുടെ വാക്കിനു വിലയുണ്ടോ എന്നു ഞങ്ങൾ കണിച്ചു തരാമെന്ന് രാഹുൽ കൃഷ്ണയുടെ പേരെ‌ടുത്ത് പറഞ്ഞ് വിളിക്കുകയായിരുന്നു എന്ന് രാഹുൽ കൃഷ്ണ ആരോപിച്ചു. ദേവികുളം ആർഡിഒ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം. മണി.

Exit mobile version