ഉയർന്ന പിഎഫ് പെൻഷൻ വിധി ഇന്ന്

ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ സുപ്രീം കോടതിയുടെ അതിനിർണായക വിധി ഇന്ന്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ നൽകണമെന്ന് വ്യക്തമാക്കി ഡൽഹി, കേരള, രാജസ്ഥാൻ ഹൈക്കോടതികൾ 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ ഇപിഎഫ്ഒ, തൊഴിൽ മന്ത്രാലയം തുടങ്ങിയവർ സമർപ്പിച്ച അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.
ആറ് ദിവസമാണ് കേസിൽ വാദം കേട്ടത് .കേസിൽ ചീഫ് ജസ്റ്റിസ്‌ യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഓഗസ്റ്റ് പതിനൊന്നിന് വാദം കേൾക്കൽ പൂർത്തിയാക്കിയിരുന്നു. ജസ്റ്റിസ്‌ ലളിതിന് പുറമെ ജസ്റ്റിസ്‌ അനിരുദ്ധ ബോസ്, സുധാൻശു ദുലിയ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ലക്ഷകണക്കിന് ജീവനക്കാരാണ് വിധി പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്.

Exit mobile version