ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. 22കാരനായ നെടുമങ്ങാട് സ്വദേശി ബിനോയ്ക്ക് എതിരെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ബിനോയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുമ്പ് വീട്ടില്‍ സ്ഥിരമായി വരാറുണ്ടായിരുന്ന യുവാവ് കഴിഞ്ഞ രണ്ട് മാസമായി വരാറില്ലെന്നും മകളുടെ മരണ കാരണം സൈബര്‍ ആക്രമണമല്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.  പൂജപ്പുര പോലീസാണ് കേസ് എടുത്തിരിക്കുന്നത്. 

Exit mobile version