ഇന്ന് ബിജെപിക്ക്‌ ഒരു കൈസഹായം നൽകാൻ ധൈര്യവും മനസ്സും കാണിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം സിപിഎം ആണ്’

യാത്ര കർണാടക അതിർത്തിയിലേക്കു കയറുന്ന നിമിഷം വരെ ബി.ജെ.പിക്കു കൈത്താങ്ങായി സിപിഎമ്മും ഉണ്ടാകുമെന്നുറപ്പാണ്. ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ പേരിൽ അറിയപ്പെട്ടിട്ടും യാത്രയുടെ ലക്ഷ്യം ബോധ്യപ്പെട്ടുകൊണ്ട് അത്‌ ഫ്ലാഗ് ഓഫ്‌ ചെയ്യാൻ തയ്യാറായ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെപ്പോലെ സി.പി.ഐ.എമ്മിനും ബോധമുണ്ടാകണമെന്നത് വെറും തെറ്റിദ്ധാരണമാത്രമാണ്”…..

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ മുദ്രാവാക്യമുയർത്തി രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രക്കെതിരെ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ ബിജെപിക്കൊപ്പംചേർന്ന് പരിഹാസങ്ങളും വിമർശനങ്ങളുമായി രംഗത്ത് വരുന്ന സാഹചര്യത്തിൽ സിപിഎമ്മിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി മാധ്യമപ്രവർത്തകൻ ഹരിമോഹന്റെ ഫേസ്ബുക് കുറിപ്പ്

ഹരി മോഹന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

ഇന്ന് ബി.ജെ.പി ഏറ്റവുമധികം നന്ദി പറയേണ്ടി വരുന്ന രാഷ്ട്രീയ പ്രസ്ഥാനം സി.പി.ഐ.എം മാത്രമായിരിക്കും. ‘ഭാരത് ജോഡോ യാത്ര’യെ നേരിടുന്നതിൽ ഒറ്റപ്പെട്ടു പോകുമായിരുന്ന ബി.ജെ.പിക്ക്‌ ഒരു കൈസഹായം നൽകാൻ ധൈര്യവും മനസ്സും കാണിച്ച ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനം സി.പി.ഐ.എം ആണ് എന്നതുകൊണ്ട്.

ആർ.എസ്.എസിന്റെ കാവിനിക്കർ കത്തിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ കാർട്ടൂൺ ആയിരുന്നു ബി.ജെ.പിയെ പ്രകോപിപ്പിച്ചതെങ്കിൽ, സി.പി.ഐ.എമ്മിന്നതു യാത്രയുടെ റൂട്ട് മാപ്പായിരുന്നു. കാരണങ്ങൾ പലവിധമെങ്കിലും ഒരേ ലക്ഷ്യത്തിലേക്കുള്ള പാതയിൽ സമാന മനസ്കർ ഒന്നിക്കുമെന്നുള്ള പ്രകൃതിനിയമം ഇവിടെ യഥാർഥ്യമാകുന്നു.

ശുദ്ധ വിവരക്കേടിന്റെ അപ്പോസ്തലപ്പട്ടം തന്നിൽ നിന്നു മറ്റാർക്കും ലഭിക്കരുതെന്ന വാശിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരാണ് സ്വരാജിനെപ്പോലെയുള്ളവർ. ഭാരത് ജോഡോ യാത്ര കേരളത്തിൽ 18 ദിവസം ചിലവഴിക്കുന്നതും രാഹുൽ ഗാന്ധിക്കും സഹ പദയാത്രികർക്കും കിടക്കാൻ കണ്ടെയ്നറുകളിൽ കിടക്കകൾ ഒരുക്കിയതും ഇത്രകണ്ട് അസ്വസ്ഥപ്പെടുത്തിയ സി.പി.ഐ.എമ്മുകാരുടെ പ്രതിനിധിയാണ് സ്വരാജ്. വടിവൊത്ത രീതിയിൽ അച്ചടിഭാഷയിൽ തങ്ങൾക്കു പറയാനുള്ള വിവരക്കേടുകൾ പറയാൻ പറ്റുന്ന ഏക ‘സത്യാനന്തരകാല ബുദ്ധിജീവി’ സ്വരാജാണെന്നു പാർട്ടിക്കു നല്ല ബോധ്യമുണ്ടെന്നു വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു.

Exit mobile version