ഇന്ത്യ സഹിഷ്ണുതയുടെ രാജ്യം: രാഹുൽ ​ഗാന്ധി

തുംകൂർ (കർണാടക): ഇന്ത്യ സഹിഷ്ണുതയുടെ രാജ്യമാണെന്ന് രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ മുപ്പതാം ദിവസമായ ഇന്നലെ തുംകൂർ ആദിചുഞ്ചന​ഗിരി മഠം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിമഹത്തായ പാരമ്പര്യമാണ് ഇന്ത്യയുടെ ആത്മാവ് പേറുന്നത്. എല്ലാവരെയും ഉൾക്കൊള്ളാനാണ് അതു നമ്മെ പഠിപ്പിക്കുന്നത്. ആരെയും വെറുപ്പിക്കാനല്ല. എന്നാൽ ഭിന്നിപ്പിച്ചു വെറുപ്പിക്കുന്ന പാഠങ്ങളാണ് ഇപ്പോഴത്തെ ഭരണാധികാരികൾ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യ കൊണ്ടു ജനങ്ങളെ പ്രബുദ്ധരാക്കുന്നതിലൂടെ മാത്രമേ ഒരു രാഷ്‌ട്രത്തിനു നിലനിൽക്കാനാവൂ എന്നാണു സ്വാമി വിവേകാനന്ദൻ പഠിപ്പിച്ചിരിക്കുന്നതെന്നും രാഹുൽ ​ഗാന്ധി ഓർമിപ്പച്ചു.

Exit mobile version