ഇടുക്കി ഡാം ഇത്തവണ നിറഞ്ഞേക്കും

ഒരാഴ്‌ചയായി പെയ്യുന്ന മഴയിൽ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ വർധിച്ചു. അണക്കെട്ടിലേക്ക് കൂടുതൽ ജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ച അഞ്ച്‌ ഡൈവേർഷൻ പദ്ധതികളും തുടർച്ചയായ മഴയിൽ സജീവമായി. കല്ലാർ, ഇരട്ടയാർ  ടണലുകളും നിറഞ്ഞ്‌ ഇടുക്കി ജലസംഭരണിയിലേക്കു വെള്ളമൊഴുക്കു തുടരുന്നതിനാൽ വരും ദിവസങ്ങളിൽ  ജലനിരപ്പു പടിപടിയായി ഉയരുമെന്ന് പ്രതീക്ഷയിലാണ് ബോർഡ്.

Exit mobile version