ഇടുക്കി: കോഴിമല കാക്കനാട് സുമേഷ് ഫിലിപ്പിന്റെ വീടാണ് കനത്ത മഴയെ തുടർന്ന് തകർന്നു വീണത്. സംഭവ സമയത്ത് കുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇവർ ഓടി രക്ഷപെട്ടു.രണ്ടു ദിവസങ്ങളായി തുടരുന്ന മഴ രാവിലെ മുതൽ കൂടുതൽ ശക്തി പ്രാപിച്ചതോടെയാണ് വീട് നിലം പതിച്ചത്. അടുക്കളയുടെ ഭാഗം തകർന്നു വീണതോടെ കുടുംബാംഗങ്ങൾ പുറത്തേക്ക് ഇറങ്ങി. തുടർന്ന് വീട് പൂർണമായും തകർന്നു വീഴുകയായിരുന്നു.മഴയിൽ വീടിന്റെ മേൽക്കൂരയും ഭിത്തികളും പൂർണമായും നിലംപതിച്ചു. വീട്ടിലെ ഉപകരണങ്ങൾ അടക്കം തകർന്നു. കട്ടപ്പന കാഞ്ചിയാർ മേഖലയിൽ മഴ ഇപ്പോഴും തുടരുകയാണ്.
ഇടുക്കിയിൽ ശക്തമായ മഴയെ തുടർന്ന് വീട് പൂർണ്ണമായി തകർന്നു വീണു.
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago