ആ​​ശ്വാ​​സ​​മാ​​യി അ​​വ​​ശ്യ​​മ​​രു​​ന്നു​​ക​​ളു​​ടെ പ​​ട്ടി​​ക

വൈ​​കി​​യാ​​ണെ​​ങ്കി​​ലും പു​​​​തു​​​​ക്കി​​​​യ അ​​​​വ​​​​ശ്യ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക ഒ​​​​ടു​​​​വി​​​​ൽ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കാ​​​​ൻ​​​​സ​​​​ർ ചി​​​​കി​​​​ത്സ​​​​യ്ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന നി​​​​ര​​​​വ​​​​ധി മ​​​​രു​​​​ന്നു​​​​ക​​​​ളും ആ​​​​ന്‍റി​​​​ബ​​​​യോ​​​​ട്ടി​​​​ക്കു​​​​ക​​​​ളും വാ​​​​ക്സി​​​​നു​​​​ക​​​​ളും കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​ശ്യ മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തോ​​​​ടെ അ​​​​വ​​​​യു​​​​ടെ വി​​​​ല കു​​​​റ​​​​യാ​​​​ൻ വ​​​​ഴി​​​​യൊ​​​​രു​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്നു. സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കു വ​​​​ലി​​​​യ ആ​​​​ശ്വാ​​​​സ​​​​മാ​​​​കും ഇ​​​​തു ന​​​​ൽ​​​​കു​​​​ക. പു​​​​തു​​​​താ​​​​യി 34 മ​​​​രു​​​​ന്നു​​​​ക​​​​ൾ കൂ​​​​ടി ലി​​​​സ്റ്റി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തോ​​​​ടെ അ​​​​വ​​​​ശ്യ​​​​മ​​​​രു​​​​ന്നു​​​​ക​​​​ളു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ 384 മ​​​​രു​​​​ന്നു​​​​ക​​​​ളാ​​​​യി. 27 കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ പെ​​​ട്ട​​​താ​​​ണ് ഈ ​​മ​​​രു​​​ന്നു​​​ക​​​ൾ. 

കാ​​​​ൻ​​​​സ​​​​ർ ചി​​​​കി​​​​ത്സ​​​​യ്ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന നാ​​​​ലു പ്ര​​​​ധാ​​​​ന മ​​​​രു​​​​ന്നു​​​​ക​​​​ളാ​​​​ണ് വി​​​​ല നി​​​​യ​​​​ന്ത്രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​യു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്. ഇ​​​​ൻ​​​​സു​​​​ലി​​​​ൻ ഗ്ലാ​​​​ർ​​​​ജി​​​​ൻ തു​​​​ട​​​​ങ്ങി പ്ര​​​​മേ​​​​ഹ​​​​ത്തി​​​​നു​​​​ള്ള മ​​​​രു​​​​ന്നു​​​​ക​​​​ൾ, ഡെ​​​​ലാ​​​​മ​​​​നി​​​​ഡ് പോ​​​​ലെ ക്ഷ​​​​യ​​​​രോ​​​​ഗ​​​​ത്തി​​​​നു​​​​ള്ള മ​​​​രു​​​​ന്നു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യും അ​​​​വ​​​​ശ്യ മ​​​​രു​​​​ന്നു പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്. റാ​​​​നി​​​​റ്റി​​​​ഡി​​​​ൻ, സു​​​​ക്രാ​​​​ൽ​​​​ഫേ​​​​റ്റ്, വൈ​​​​റ്റ് പെ​​​​ട്രോ​​​​ലാ​​​​ക്റ്റം, അ​​​​റ്റെ​​​​ന​​​​ലോ​​​​ൾ തു​​​​ട​​​​ങ്ങി 26 മ​​​​രു​​​​ന്നു​​​​ക​​​​ളെ പ​​​​ഴ​​​​യ ലി​​​​സ്റ്റി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​മു​​​​ണ്ട്. 

കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ പു​​​തു​​​ക്കി പു​​​റ​​​ത്തി​​​റ​​​ക്കാ​​​റു​​​ള്ള​​​താ​​​ണ് അ​​​വ​​​ശ്യ​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ലി​​​സ്റ്റ്. എ​​​ന്നാ​​​ൽ, കൊ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 2015നു ​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ ലി​​​സ്റ്റ് പു​​​തു​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല. ഐ​​​സി​​​എം​​​ആ​​​ർ ഡ​​യ​​റ​​ക്റ്റ​​ർ ജ​​ന​​റ​​ൽ ബ​​ൽ​​റാം ഭാ​​ർ​​ഗ​​വ അ​​ധ്യ​​ക്ഷ​​നാ​​യ അ​​​വ​​​ശ്യ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല നി​​​ർ​​​ണ​​​യ സ​​മി​​തി​ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ക​​​ര​​​ട് ലി​​​സ്റ്റ് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​ന്മേ​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ദേ​​​ശീ​​​യ മ​​​രു​​​ന്നു​​​വി​​​ല നി​​​ർ​​​ണ​​​യ അ​​​ഥോ​​​റി​​​റ്റി നി​​​ശ്ച​​​യി​​​ക്കു​​​ന്ന വി​​​ല​​​യി​​​ൽ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ മാ​​​ത്ര​​​മേ ലി​​​സ്റ്റി​​​ലു​​​ള്ള മ​​​രു​​​ന്നു​​​ക​​​ൾ വി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യൂ. ക​​മ്പ​​നി​​ക​​ൾ ലാ​​ഭം നോ​​ക്കി വി​​ല കൂ​​ട്ടു​​ന്ന​​തു മൂ​​ല​​മു​​ള്ള പ്ര​​തി​​സ​​ന്ധി​​യി​​ൽ നി​​ന്ന് സാ​​ധാ​​ര​​ണ രോ​​ഗി​​ക​​ളെ ര​​ക്ഷി​​ക്കാ​​ൻ ഇ​​തു​​മൂ​​ലം ക​​ഴി​​യു​​ന്നു. 

Exit mobile version