ആനവണ്ടി കിതച്ചുതന്നെ’; അഞ്ചാം ദിനവും സർവീസുകൾ വെട്ടിക്കുറച്ച് കെഎസ്ആർടിസി

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി മൂലമുള്ള സര്‍വ്വീസ് വെട്ടിക്കുറയ്ക്കല്‍ ഇന്നും തുടരുന്നു. ധനവകുപ്പ് 20 കോടി രൂപ അനുവദിച്ചതിന്റെ ഫയല്‍ ഇനിയും ഗതാഗത വകുപ്പിലെത്തിയിട്ടില്ല.

തിങ്കളാഴ്ചകളില്‍ 20 ലക്ഷത്തോളം യാത്രക്കാരാണു കെഎസ്‌ആര്‍ടിസിയെ ആശ്രയിക്കുന്നത്. ഡീസല്‍ ഇല്ലാതെ സര്‍വീസുകള്‍ വെട്ടിക്കുറച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാകും. അതേസമയം, എണ്ണക്കമ്ബനികള്‍ക്കു നല്‍കാനുള്ള 13 കോടിയില്‍ ഒരു കോടി രൂപ കെഎസ്‌ആര്‍ടിസി ഇന്നു കൊടുക്കും. അതോടെ കുറച്ചു സര്‍വീസുകള്‍ക്ക് ഉച്ച കഴിഞ്ഞു ഡീസല്‍ ലഭ്യമാക്കാന്‍ കഴിയും.

ബാങ്ക് വായ്പ തിരിച്ചടവിനു 30 കോടി, ശമ്ബളത്തിന് 20 കോടി എന്നിങ്ങനെ എല്ലാ മാസവും 50 കോടി നല്‍കാമെന്നാണു ധനവകുപ്പിന്റെ ധാരണ. എന്നാല്‍ ഈ തുക യഥാസമയം നല്‍കാതെ മാസാവസാനം വരെ നീട്ടിക്കൊണ്ടു പോകുന്നതാണു പ്രധാന പ്രശ്‌നം. ഇപ്പോള്‍ ജൂണിലെ ശമ്ബളമാണ് ഓഗസ്റ്റ് ആദ്യം കൊടുക്കുന്നത്.

Exit mobile version