ആധാർ വിലാസം മാറ്റാൻ രേഖ വേണ്ട.

ന്യൂഡൽഹി:ആധാറിലെ വിലാസം ഔദ്യോഗിക രേഖകളില്ലാതെ മാറ്റം വരുത്താന്‍ അവസരമൊരുക്കി സവിശേഷ തിരിച്ചറിയല്‍ രേഖ അതോറിറ്റി (യുഐഡിഎഐ). കുടുംബനാഥൻ/ കുടുംബനാഥയുടെ സമ്മതത്തോടെ  ആധാര്‍ പോർട്ടലിൽ ഓൺലൈനായി വിലാസം തിരുത്താം. കുടുംബനാഥനുമായുള്ള ബന്ധം സ്ഥിരീകരിക്കാൻ റേഷൻ കാർഡ്‌, മാർക്ക് ഷീറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് തുടങ്ങിയ രേഖകളിലൊന്ന്‌ നൽകാം. രേഖകളില്ലാത്തവർക്ക്‌ ബന്ധം വ്യക്തമാക്കി കുടുംബനാഥൻ നൽകുന്ന സത്യവാങ്മൂലം മതിയാകും.

18 വയസ്സിനു മുകളിലുള്ള ഏതൊരാൾക്കും കുടുംബനാഥനായിനിന്ന്‌ വിലാസം ബന്ധുക്കളുമായി പങ്കിടാം. പോർട്ടലിൽ കുടുംബനാഥന്റെ ആധാർ നമ്പർ രജിസ്റ്റർ ചെയ്യണം. ബന്ധം തെളിയിക്കുന്ന രേഖ അപ്‌ലോഡ് ചെയ്യുകയും 50 രൂപ ഫീസായി നൽകുകയും വേണം. 30 ദിവസത്തിനകം ഗൃഹനാഥൻ  സൈറ്റുവഴി സമ്മതം നൽകണം. അല്ലെങ്കിൽ അപേക്ഷ റദ്ദാകും. ഫീസ്‌ തിരികെ ലഭിക്കുകയുമില്ല.

Exit mobile version