ആകെ വിറ്റു പോയത് 12,000 കോടി ഇലക്ടറൽ ബോണ്ട്; ബോണ്ട് വാങ്ങിയവരിൽ മുന്നിൽ സാന്റിയാഗോ മാർട്ടിന്റെ കമ്പനി

സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് 2019 സാമ്പത്തിക വർഷം മുതൽ ഈ മാർച്ച് വരെ സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ ഇലക്ടറൽ ബോണ്ടിന്റെ കണക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു, ബോണ്ടി വാങ്ങിയവർ, ബോണ്ട് പണമാക്കിയവർ എന്നിങ്ങിനെ രണ്ട് പട്ടികയായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019 ഏപ്രിൽ മുതൽ ആകെ വിറ്റു പോയത് 22,217 ബോണ്ടുകളാണ്. ഇവയുടെ മൂല്യം ഏകദേശം 12,000 കോടി രൂപയാണ്. സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിൽ കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയാണ് ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ട് വാങ്ങിയത്. 1368 കോടിയുടെ ബോണ്ടാണ് ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനി വാങ്ങിയത്. ബിജെപിയാണ് പകുതിയിലേറെയും ബോണ്ടുകൾ പണമാക്കി മാറ്റിയത്. 6060 കോടി രൂപയുടെ ബോണ്ടുകളാണ് ബിജെപി പണമാക്കി മാറ്റിയത്. 1609 കോടി രൂപയുടെ ബോണ്ട് പണമാക്കിയ തൃണമൂൽ കോൺഗ്രസാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് പണമാക്കിയത് 1421 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ്. അതേസമയം നിശ്ചിത ബോണ്ട് ഏത് പാർട്ടി സ്വന്തമാക്കിയെന്ന് വ്യക്തതയില്ല. അതേസമയം അദാനി, റിലയൻസ് ഗ്രൂപ്പുകളുടെ പേര് പട്ടികയില്ല. ഇലക്ടറൽ ബോണ്ട് വിഷയത്തിന്മേലുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Exit mobile version