100 ആദിവാസികളെ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ ചെയ്യും: മന്ത്രി എം വി ഗോവിന്ദൻ

എക്‌സൈസ് സിവിൽ ഓഫീസർമാരായി 100 ആദിവാസികളെ പ്രത്യേക റിക്രൂട്ട്‌മെന്റ്‌ ചെയ്യുമെന്ന്‌ എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ആദിവാസി മേഖലയിലും ലഹരി വസ്‌തുക്കളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ്‌ പ്രത്യേക റിക്രൂട്ട്‌മെന്റ്‌. തൃശൂരിൽ 126 വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും ഏഴു പുരുഷ സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും പാസിങ്‌ ഔട്ട് പരേഡിൽ  സല്യൂട്ട്‌ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

Exit mobile version