സംസ്ഥാന സര്‍ക്കാരിന്‍റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും

സംസ്ഥാന സര്‍ക്കാരിന്‍റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഫെബ്രുവരി 4ന് നിയമസഭയുടെ മേശപ്പുറത്ത് വെക്കും. 

ജനുവരി 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭ സമ്മേളനം ആരംഭിക്കുക. ഈ വര്‍ഷത്തെ ആദ്യ നിയമസഭ സമ്മേളനം ജനുവരി 25 മുതൽ മാര്‍ച്ച് 27 വരെയാണ് നടക്കുക. ജനുവരി 29 മുതൽ ജനുവരി 31 വരെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചര്‍ച്ച നടക്കും. സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും. ഫെബ്രുവരി 15 മുതൽ 25 വരെ നിയമസഭ സമ്മേളിക്കില്ല. മാര്‍ച്ച് 1 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കും.

Exit mobile version