ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി ഡി പി) നേതാവും ജമ്മകശ്മീർ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ നിന്നും ജനവധി തേടും. മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ഇതേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നുണ്ട്. ശ്രീനഗറിൽ നിന്ന് വഹീദ് പാരയെയും ബാരാമുള്ള മണ്ഡലത്തിൽ നിന്ന് ഫയാസ് മിറിനെയും പി ഡി പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഉധംപൂരിലും ജമ്മുവിലും കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും പി ഡി പി അറിയിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അടങ്ങുന്ന ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കശ്മീർ താഴ്‌വരയിലെ മൂന്ന് സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി ഡി പി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സീറ്റ് പ്രഖ്യാപനം.
മെഹബൂബ മുഫ്തി ലോക്സഭയിലേക്ക് മത്സരിക്കും.
-
by Infynith - 105
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago