ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റതായി റിപ്പോർട്ട്.

തിരുവനന്തപുരം: ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റതായി റിപ്പോർട്ട്. സംഭവം തിരുവനന്തപുരത്ത് കഴക്കൂട്ടത്ത്. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലായിരുന്നു അക്രമം . ഇന്നലെ രാത്രി 11:30 ഓടെ ദേശീയ പാതയിൽ ടെക്നോപാർക്കിന് എതിർവശത്തെ B6 (ബി സിക്സ് ) ബിയർ പാർലറിലായിരുന്നു അക്രമം അരങ്ങേറിയത്. 

സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുതുക്കുറിച്ച് കഠിനംകുളം മണക്കാട്ടില്‍ ഷമീം, പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ, കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്.  ബർത്ത് ഡേ ആഘോഷിക്കാനെത്തിയവർ ഈ സമയം അവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി തർക്കമുണ്ടായതാണ് സംഭവത്തിന് തുടക്കം.  തുടർന്നാണ് അഞ്ചുപേർക്ക് കുത്തേറ്റത്വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും ഏഴംഗ സംഘം രക്ഷപെട്ടു. പരിക്കേറ്റവരെ പോലീസാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കുത്തേറ്റവരുടെയും കുത്തിയവരുടെയും ക്രിമിനൽ പശ്ചാത്തലം പോലീസ് അന്വേഷിക്കുന്നുണ്ട്. കഴക്കൂട്ടം പോലീസ് പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. അക്രമത്തിൽ ഷാലുവിന് ശ്വാസകോശത്തിലും, സൂരജിന് കരളിനും ആണ് പരിക്കെട്ടിരിക്കുന്നത്. പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

Exit mobile version