50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. . ഇന്ന് പൂര്‍ണമായി ചന്ദ്രന്, സൂര്യനെ മറയ്ക്കും. ഈ സമയം ആകാശം ഇരുണ്ടിരിക്കും. ഗ്രഹണം നടക്കുമ്പോള്‍ ഭൂമിയുലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അടക്കമുള്ള ശാസ്ത്ര ഏജന്‍സികള്‍ വിപുലമായ സംവിധാനങ്ങളാണ് ലോകമെമ്പാടും ഒരുക്കിയിരിക്കുന്നത്. ഗ്രഹണം നാസ തത്സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്. ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന സൂര്യഗ്രഹണം നാളെ പുലര്‍ച്ചെ 2.22 വരെ നീണ്ടു നില്ക്കും. അതിനാൽ ഇത്തവണത്തെ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. അമേരിക്ക, കാനഡ, മെക്സിക്കോ, വടക്കേ അമേരിക്കയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകും. ഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളില്‍ ഏകദേശം 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തത്സമയ ദൃശ്യം കാണാന്‍ കഴിയും. അടുത്ത സമ്പൂര്‍ണ ഗ്രഹണം ഇനി 2026 ഓഗസ്റ്റ് 12 നായിരിക്കും. ഇത് അന്റാര്‍ട്ടിക് മേഖലയിലാകും പൂര്‍ണമായും ദൃശ്യമാകുക എന്നാണ് ശാസ്ത്രലോകം പറയുന്നത്.