സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി .

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി . മേഖല തിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്ത് വേനൽ മഴ ലഭിച്ചത് ഉപഭോഗം കുറയാൻ കാരണമായതായും കെഎസ്ഇബി വ്യക്തമാക്കി. ബുധനാഴ്ചത്തെ സംസ്ഥാനത്തെ പരമാവധി ഉപഭോഗം 5251 മെഗാവാട്ടായി കുറഞ്ഞു. ചൊവ്വാഴ്ചത്തെ ആവശ്യത്തെക്കാൾ 493 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചത്തെ പരമാവധി ആവശ്യം 5744 മെഗാവാട്ടായിരുന്നു. അതേസമയം വൈദ്യുതോപഭോഗത്തില്‍ വലിയ കുറവ് ഉണ്ടായില്ലെന്നും വകുപ്പ് അറിയിച്ചു. ബുധനാഴ്ചത്തെ വൈദ്യുതോപഭോഗം 10.9 കോടി യൂണിറ്റായിരുന്നു. ചൊവ്വാഴ്ചത്തെ വൈദ്യുതോപഭോഗം ആകട്ടെ, 11.002 കോടി യൂണിറ്റും.

Exit mobile version