ശബരിനാഥന്‍റെ ചാറ്റ് എങ്ങിനെ പുറത്തായി? യൂത്ത് കോൺഗ്രസിൽ അമർഷം, വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടേക്കും

തിരുവനന്തപുരം:  ഇന്‍ഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്താന്‍ പ്ലാന്‍ ചെയ്യുന്ന  യൂത്ത് കോൺഗ്രസ് വാട്സ് അപ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായത് എങ്ങിനെ എന്ന ചോദ്യവുമായി കോണ്‍ഗ്രസ്‌ നേതൃത്വം. 

ചാറ്റ് പുറത്താവുകയും സംഭവം ശബരിനാഥന്‍റെ  അറസ്റ്റിലേയ്ക് വരെ എത്തിച്ചതോടെ ഇതിനെ വളരെ ഗൗരവമായാണ് സംസ്ഥാന നേതൃത്വം കാണുന്നത്. കൂടാതെ ഈ വിഷയത്തില്‍  ദേശീയ നേതൃത്വം  ഇടപെടുമെന്നാണ് സൂചന.  മുന്‍പും ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിയില്‍ സംഭവിച്ചിരുന്നു, എന്നാല്‍  നടപടിയെടുത്തിരുന്നില്ല.  ഇതാണ് സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് കാണിച്ച് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കൾ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്  കത്തയച്ചു.  സംഭവത്തില്‍ ദേശീയ നേതൃത്വം അന്വേഷണം പ്രഖ്യാപിക്കാൻ സാധ്യത ഉണ്ട് എന്നാണ് സൂചന.

Exit mobile version