Kerala

വിദ്യാർഥിനിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ

കുണ്ടറബിരുദപഠനം കഴിഞ്ഞ വിദ്യാർഥിനിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ വീടിന്റെ ടെറസിൽ കണ്ടെത്തി.അടുക്കളയിൽനിന്ന് കറിക്കത്തി എടുത്ത് സൂര്യ ടെറസിലേക്ക്‌ പോയിരുന്നു. ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്നു അച്ഛൻ കയറി നോക്കിയപ്പോഴാണ് രക്തംവാർന്ന നിലയിൽ ടെറസിൽ കണ്ടെത്തിയത്. കുണ്ടറ ഇളമ്പള്ളൂർ വേലുത്തമ്പി നഗറിൽ നന്ദനത്തിൽ ജയകൃഷ്ണന്റെ മകൾ സൂര്യ(22)യാണ് മരിച്ചത്. ബുധൻ രാത്രി ഏഴോടെ ആയിരുന്നു സംഭവം. സമീപവാസികളെത്തി കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവസമയം വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും ഉണ്ടായിരുന്നു. മുകളിലേക്ക് കയറുന്ന പടികൾക്ക് സമീപത്തുനിന്നും രക്തംപുരണ്ട കത്തി പൊലീസ് കണ്ടെടുത്തു. കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചു. അമ്മ: രമാദേവി. സഹോദരി: ഐശ്വര്യ. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *