വിജയ്‌ ബാബുവിനെ സഹായിച്ചത് സൈജു കുറുപ്പ്

ദുബായിൽ ഒളിവിലായിരുന്ന വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ നടൻ സൈജു കുറുപ്പ് ഉൾപ്പെടെ പ്രതിയെ സഹായിച്ച നാല് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. സൈജു കുറുപ്പ്‌ ഉൾപ്പെടെ നാല് പേരെയാണ്‌ സിറ്റി പൊലീസ്‌ കമീഷണർ സി.എച്ച്‌ നാഗരാജുവിന്റെ നേതൃത്വത്തിൽ അന്വേഷക സംഘം ചോദ്യം ചെയ്‌തത്‌. യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി വിജയ് ബാബുവിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചോദ്യം ചെയ്തതിന്റെ തുടർച്ചയായാണ് നടൻ സൈജു കുറുപ്പിന്റെ മൊഴിയെടുത്തത്. കൊച്ചിയിലെ ഒരു കേന്ദ്രത്തിൽ വച്ചാണ് സൈജുവിനെ ചോദ്യം ചെയ്തത്. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നടൻ സൈജു കുറുപ്പ്.

Exit mobile version