രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

രാഹുൽഗാന്ധിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന തരൂർ പാലക്കാട് പട്ടാമ്പിയിൽവെച്ചാണ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.

രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര പാലക്കാട് എത്തിയപ്പോഴായിരുന്നു ഇരുവരും ചർച്ച നടത്തിയത്.  നെഹ്റു കുടുംബത്തിന്റെ പിന്തുണയുണ്ടെന്നും  അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ കൂടുതൽ പേർ വരട്ടെയെന്ന് തരൂർ പറഞ്ഞു.

Exit mobile version