ഗാസ: രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേലി വനിതകളായ കൂപ്പർ, യോചെവെദ് ലിഫ്ഷിറ്റ്‌സ്എന്നിവരെയാണ് വിട്ടയച്ചതെന്നാണ് റിപ്പോർട്ട്. ഇവരുടെ ഭർത്താക്കന്മാർ ബന്ദിയിലാണ്. നേരത്തെയും രണ്ട് ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഖത്തർ-ഈജിപ്ത് മധ്യസ്ഥതയെ തുടർന്ന് മാനുഷിക കാരണങ്ങൾ പരിഗണിച്ചാണ് ഇരുവരെയും മോചിപ്പിച്ചതെന്ന് ഹമാസ് വ്യക്തമാക്കി. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ റാഫ ബോർഡൽ വഴിയാണ് ബന്ദികളെ കെെമാറിയത്. ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ നിന്നും തട്ടിക്കൊണ്ടുപോയ 200 ലധികം ബന്ദികളിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇരട്ട പൗരന്മാരുള്ള ബന്ദികളുടെ മോചനത്തിനായി റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക് പുറപ്പെടുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
രണ്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു.
-
by Infynith - 103
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago