യുഎസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് : മത്സരിക്കാൻ ഹിർഷ് വർധൻ സിങ്


അടുത്തവർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ വംശജന്‍ റിപ്പബ്ലിക്കൻ പാർടി നേതാവ് ഹിർഷ് വർധൻ സിങ്. നിക്കി ഹാലിക്കും വിവേക്‌ രാമസ്വാമിക്കുശേഷം റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി മത്സരിക്കുന്ന പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജനാണ് അദ്ദേഹം. 38 കാരനായ ഹിർഷ് വർധൻ 2017ലും 2021ലും ന്യൂജേഴ്‌സി ഗവർണർ സ്ഥാനത്തേക്കും 2020ൽ സെനറ്റിലേക്കും റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.   ഡൊണാൾഡ് ട്രംപിന്റെ പിൻഗാമിയെന്നാണ് ഹിർഷ് വർധൻ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.


Exit mobile version