ബ്രിട്ടീഷ് സാമ്രാജ്യം ഇനി ഇന്ത്യാക്കാരന്‍റെ കൈകളിൽ; ആരാണ് ഋഷി സുനാക്ക്

ഏറെക്കാലം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി പദ​ത്തിൽ നിന്ന് ബോറിസ് ജോൺസൻ പടിയിറങ്ങുകയാണ്. ഇനി അവശേഷിക്കുന്നത് ബോറിസിന്‍റെ പിൻഗാമിയായി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അമരത്തേക്ക് എത്തുന്നത് ആരാണെന്ന ചോദ്യമാണ്.ഇന്ത്യൻ വംശജനായ ഋഷി സുനാക്ക് അടുത്ത പ്രധാനമന്ത്രിയായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബോറിസ് ജോൺസന്റെ പടിയിറക്കത്തിലേക്കു നയിച്ച രാജി പരമ്പരയ്ക്ക് തുടക്കമിട്ടതിന് പിന്നിൽ ഋഷി സുനാക്കായിരുന്നു.

ഒരു ഇന്ത്യൻ വംശജൻ എങ്ങനെയാണ്  ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ തലപ്പത്ത് എത്തിയത്. ബോറിസ് മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ഋഷി സുനാക്ക്. സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവച്ചത് ധനമന്ത്രിയായിരുന്നു ഋഷി സുനാക്കാണ്. വിജയിച്ചാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യ ഇന്ത്യൻ വംശജനാകും ഋഷി സുനാക്ക്.2015 മെയിലാണ് റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി ഋഷി സഭയിലെത്തുന്നത്. കൺസർവേറ്റീവ് പാർട്ടി അണികൾക്കിടയിൽ ഋഷി അതിവേഗം സ്വീകാര്യനാകുകയായിരുന്നു. 2017 പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനാക്കിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്. കോവിഡ് പ്രതിസന്ധിക്കാലത്ത് ബിസിനസുകാർക്കും തൊഴിലാളികൾക്കും വേണ്ടി ഋഷി നടപ്പാക്കിയ പദ്ധതികൾ അദ്ദേഹത്തെ ജനപിന്തുണ വർധിപ്പിച്ചു. 

കൂടാതെ ‘ബ്രെക്സിറ്റി’നെ പിന്തുണയ്ക്കുകയും ചെയ്തു. ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ വിടുക എന്ന പ്രാചരാണത്തിനിടെ അദ്ദേഹത്തെ പിന്തുണച്ച വ്യക്തികളിൽ ഒരാളായിരുന്നു ഋഷി സുനാക്ക്. കൊവിഡ് കാലത്ത് സാധാരണ ജനങ്ങളുടെ തൊഴിൽ നിലനിർത്താൻ പദ്ധതികൾ ആവിഷ്കരിച്ചത് വൻ സ്വീകാര്യത നേടിക്കൊടുത്തിരുന്നു. എന്നാൽ കൊവിഡ് കാലത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാർ ഓഫീസുകളിൽ പാർട്ടി സംഘടിപ്പിച്ചത് തിരിച്ചടിയായി. സംഭവത്തിൽ ലണ്ടൻ പോലീസ് സുനാക്കിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് ഇന്ത്യക്കാരിയായ ഋഷിയുടെ ഭാര്യ അക്ഷത മൂർത്തിയുടെ ടാക്സ് വിവാദവും ഋഷിക്ക് തിരിച്ചടിയായിരുന്നു. ഐടി കമ്പനികളിൽ ഷെയറുകളുള്ള അക്ഷത ആഗോളപരമായി ലഭിക്കുന്ന വരുമാനത്തിൽ നിന്നും ബ്രിട്ടനിൽ ടാക്സ് അടയ്ക്കുന്നില്ലെന്നതാണ് വിവാദത്തിന് ഇടയാക്കിയത്.

Exit mobile version