ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു

MUMBAI, INDIA - AUGUST 06: Amitabh Bachchan attends the announcement of brand ambassador of Airtel Champions League Twenty20 by ESPN Star Sports on August 06, 2010 in Mumbai, India (Photo by Prodip Guha/Getty Images)

മുംബൈ :ഇന്ത്യയിൽ കോവിഡിന്റെ ആദ്യ തരംഗത്തിനിടെ 2020 ജൂലൈയിൽ വൈറസ് ബാധിച്ചതിന് ശേഷം അമിതാഭ് ബച്ചന് രണ്ടാം തവണയും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ്-19 പോസിറ്റീവ് ടെസ്റ്റ് ചെയ്തു. ബോളിവുഡ് മെഗാസ്റ്റാർ തന്റെ ട്വിറ്റർ ഹാൻഡിൽ ഇതേ കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ തന്നോട് സമ്പർക്കം പുലർത്തിയ എല്ലാവരോടും മുൻകരുതൽ എടുക്കാനും സ്വയം പരിശോധന നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
“ഞാൻ ഇപ്പോൾ കോവിഡ് പോസിറ്റീവ് ടെസ്റ്റ് ചെയ്തു . എന്റെ പരിസരത്തും എന്റെ ചുറ്റുപാടുമുള്ള എല്ലാവരും ദയവായി സ്വയം പരിശോധിക്കുകയും ടെസ്റ്റ് ചെയുകയും ചെയ്യുക ” ബിഗ് ബി ട്വിറ്ററിൽ കുറിച്ചു.

Exit mobile version