പ്രതീക്ഷൾ നിറഞ്ഞ പുതു വർഷത്തിന് തുടക്കം.

എല്ലാ വായനക്കാർക്കും അന്വേഷിയുടെ പുതുവത്സര ആശംസകൾ 

വലിയ ആരവങ്ങളോടെയാണ് ജനങ്ങൾ പുതു വർഷത്തെ സ്വീകരിച്ചത്. ആകാശത്തെങ്ങും വെടിക്കെട്ടുകളുമായിട്ടാണ് ഇത്തവണയും പുതുവർഷം പിറന്നത്.പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2024 പിറന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നരയോടെയാണ് കിരിബാത്തി ജനത 2024 നെ വരവേറ്റത്. നാലര മണിയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് നവവത്സരത്തെ വരവേല്‍ക്കുന്ന ആദ്യ പ്രധാന നഗരമായി. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗങ്ങളുമായിയാണ് ഓക്‌ലന്‍ഡ് 2024 നെ വരവേറ്റത്. ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തിയതോടെയാണ് ലോകം ആഘോഷങ്ങളിലേക്ക് പ്രവേശിച്ചത്. ന്യൂസിലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്‌ട്രേലിയയിലും പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു. പുതുവര്‍ഷം ഏറ്റവും വൈകിയെത്തിയത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. ജനുവരി ഒന്നിന് ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയോടെയാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം പിറക്കുന്നത്.

Exit mobile version