പാർക്കിങ്‌ ഫീസ്‌ പിരിക്കാൻ അനുമതിയില്ലെന്ന്‌ നഗരസഭ

ഇടപ്പള്ളിയിലെ ലുലു മാളിന് പാർക്കിങ്‌ ഫീസ് പിരിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കളമശേരി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. അപേക്ഷ ലഭിച്ചെങ്കിലും പാർക്കിങ്‌ ഫീസ് പിരിക്കാൻ ലൈസൻസ് നൽകിയില്ല.
ലുലു മാൾ നിയമവിരുദ്ധമായി പാർക്കിങ്‌ ഫീസ് പിരിക്കുന്നുവെന്നും അത്‌ തടയണമെന്നും ചൂണ്ടിക്കാട്ടി പോളി വടക്കനും മറ്റും സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണ‌ൻ പരിഗണിച്ചത്.

Exit mobile version