പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആലുവായിലെ വിവിധ ഹോട്ടലുകളിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു.
രാവിലെ 15 ഹോട്ടലുകളിലും ബേക്കറികളിലുമാണ് ഹെൽത്ത് സൂപ്രവൈസർ പ്രേം നവാസ് ഹെൽത്ത് ഇൻസ്പെക്ടർമാരായ നീത, എം.പി ഷമീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സീന, ആസിഫ് എന്നിവരുടെ നേതൃത്വത്തിൽ  റെയ്ഡ് നടത്തിയത്. നാല് ഹോട്ടലുകളിൽ നിന്നാണ് പഴക്കം ചെന്ന ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്.

Exit mobile version