പക്വതയില്ലായ്മയാണ് പ്രതിപക്ഷനേതാവിന്റെ പ്രശ്നം: മന്ത്രി മുഹമ്മദ് റിയാസ്

അനുഭവ സമ്പത്തും പക്വതയില്ലായ്മയുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രശ്നമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത് ചൂണ്ടിക്കാണിക്കുമ്പോൾ മറ്റുള്ളവരുടെ മേൽ കുതിര കയറരുത്.പ്രതിപക്ഷ നേതാവിന് തുടർച്ചയായി കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാർ. ക്രിയാത്മക വിമർശനങ്ങൾ സ്വീകരിക്കും. തെറ്റായ വിമർശനങ്ങളെ എതിർക്കും.

മുൻ പ്രതിപക്ഷ നേതാക്കളുടെ അനുഭവ സമ്പത്തില്ലാത്തത് പ്രതിപക്ഷ നേതാവിനെ അലട്ടുന്നുണ്ട്. സമര സംഘടനാ പ്രവർത്തനത്തിൽ ഒരു കൊതുക് കടിച്ച വേദന പോലും പ്രതിപക്ഷ നേതാവ് അനുഭവിച്ചിട്ടില്ല.

Exit mobile version