നെഗറ്റീവ് ഫലം വന്ന് 4 ദിവസത്തിന് ശേഷം ജോ ബൈഡന് വീണ്ടും കൊവിഡ്

വാ​ഷിം​ഗ്ട​ൺ ഡി​സി:  കൊവിഡ് നെഗറ്റീവായി 4 ദിവസത്തിന് ശേഷം ജോ ബൈഡന് വീണ്ടും കൊവിഡ് പോസിറ്റീവായി. വൈ​റ്റ്ഹൗ​സ് ഡോ​ക്ട​ർ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ബൈഡൻ്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലാ​ണെ​ന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. 

ജൂലൈ 21നാണ് ബൈഡന് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ട്വിറ്ററിൽ കൊവിഡ് പോസിറ്റീവ് ആയ വിവരം ബൈഡൻ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ നെഗറ്റീവ് ഫലം വന്ന് നാല് ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ വീണ്ടും പോസറ്റീവ് ഫലം സ്ഥിരീകരിക്കുകയായിരുന്നു.

Exit mobile version