ദേശീയപാതയിൽ കിടന്ന് പ്രതിഷേധിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിൽ.

ഹൈദരാബാദ്: ആന്ധ്രാപ്രദേശ്-തെലങ്കാന അതിർത്തിയിൽ ദേശീയപാതയിൽ കിടന്ന് പ്രതിഷേധിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിൽ. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി വിജയവാഡയിലേക്ക് വരികയായിരുന്ന പവൻ കല്യാണിന്റെ വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി നടക്കാൻ തീരുമാനിച്ചതും പോലീസ് തടഞ്ഞതോടെ പവൻ കല്യാൺ റോഡിൽ നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെയാണ് പോലീസ് പവൻ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും കസ്റ്റഡിയിൽ എടുത്തത്.

Exit mobile version