ദീപാവലിയോടെ രാജ്യത്ത് ഇന്ധനവില കുറയുമെന്ന പ്രതീക്ഷയ്ക്ക് മങ്ങല്‍.

ഇസ്രായേൽ-ഹമാസ് യുദ്ധം ആഗോള വിപണിയില്‍ ക്രൂഡ് ഓയിൽ വിലയിലും പ്രകടമായി തുടങ്ങി. ക്രൂഡ് ഓയിൽ വില ഇതിനോടകം 4.5 ശതമാനത്തിലധികം വർദ്ധിച്ചു. വില വര്‍ദ്ധന കൂടാതെ, ക്രൂഡ് ഓയിൽ വിതരണത്തിലും വെല്ലുവിളിയുണ്ടായേക്കുമെന്നാണ് സൂചന. ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ക്രൂഡ് ഓയിൽ വിലയിൽ 4.5  വര്‍ദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇന്ത്യയുമായുള്ള ഇസ്രായേലിന്‍റെ എണ്ണ വ്യാപാരം 10 ബില്യൺ ഡോളറിലും അധികമാണ്. 2023 സാമ്പത്തിക വർഷത്തിൽ, ഇസ്രായേലിലേക്കുള്ള കയറ്റുമതി 8.5 ബില്യൺ ഡോളറും ഇറക്കുമതി 2.3 ബില്യൺ ഡോളറുമാണ്.

Exit mobile version