ദക്ഷിണ കൊറിയയില്‍ ബുധനാഴ്ച നടന്ന ദേശീയ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ചു.

ദക്ഷിണ കൊറിയയില്‍ ബുധനാഴ്ച നടന്ന ദേശീയ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ രാജി സന്നദ്ധത അറിയിച്ചു. യൂന്‍ സുക് യോളിനേറ്റ കനത്ത പ്രഹരമാണ് വലതുപക്ഷത്തിന്റെ കനത്ത തോല്‍വി. വലതുപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പായതോടെ ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ഹാന്‍ ദുക്സൂ വ്യാഴാഴ്ച രാജി സമര്‍പ്പിച്ചിരുന്നു. പിപിപി നേതാവും തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്ന ഹാന്‍ ഡോങ് രാജിവെയ്ക്കുകയും പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും ജനങ്ങളോട് മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version