തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഉച്ചയ്ക്ക് ഒന്നിന് പന്തളത്ത് നിന്നും പുറപ്പെടും. രാജപ്രതിനിധി ഇക്കുറി ഘോഷയാത്രയെ അനുഗമിക്കില്ല.

പത്തനംതിട്ട: മകരവിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളത്ത് നിന്നും പുറപ്പെടും. ഘോഷയാത്ര ആരംഭിച്ച ശേഷം കുളനട ക്ഷേത്രത്തിലാണ് തിരുവാഭരണം ആദ്യം ഇറക്കി വയ്‌ക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ കുളനട ക്ഷേത്രത്തിലാണ് ഭക്തർക്ക് തിരുവാഭരണ ദർശനത്തിന് അവസരമൊരിക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഘോഷയാത്രയിൽ പേടകം വഹിച്ച അതെ സംഘം തന്നെയാണ് ഇത്തവണയും പേടകം വഹിക്കുന്നത്. ഇത്തവണയും പേടകം തലയിലേന്തുന്നത് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ്. . ഘോഷയാത്ര പാരമ്പരാഗത പാതയിലൂടെ 15 ന് വൈകുന്നേരം സന്നിധാനത്ത്‌ എത്തും.

പന്തളം രാജ കുടുംബാംഗം മരിച്ചതിനെ തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രത്തിലും കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകൾ ഇത്തവണ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ രാജപ്രതിനിധിയും ഇക്കുറി ഘോഷയാത്രയെ അനുഗമിക്കില്ല.

Exit mobile version