താങ്ങുവില വർദ്ധിപ്പിച്ചു

രാജ്യത്ത് ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപയാണ് ഉയർത്തിയത്. ഇതോടെ, ക്വിന്റലിന് 2024 രൂപയാണ് താങ്ങുവില.

കാർഷിക സംബന്ധമായ ചിലവുകൾ പരിഗണിച്ചാണ് താങ്ങുവില വർദ്ധിപ്പിച്ചത്. തൊഴിലാളികളുടെ വേതനം, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക, വിത്ത്, രാസവളം, ജലസേചന ചാർജുകൾ, മൂലധനത്തിന്റെ പലിശ തുടങ്ങി നിരവധി ചിലവുകൾ താങ്ങുവില കണക്കാക്കാൻ പരിഗണിച്ചിട്ടുണ്ട്.

Exit mobile version