തകർന്ന പാലം പുനർ നിർമിക്കാൻ തീരുമാനം

പറമ്പിക്കുളം ഒറവൻപാടി ആദിവാസി ഊരിലേക്കുള്ള തകർന്ന് കിടക്കുന്ന പാലം പുനർ നിർമിക്കാൻ തീരുമാനം. പ്രളയത്തിൽ തകർന്ന പാലം ഉടൻ പുനർ നിർമിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി. പാലം നിർമാണത്തിനായി 23 ലക്ഷം രൂപയുടെ നിർമാണ അനുമതി ലഭിച്ചതായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അറിയിച്ചു. വനം വകുപ്പിന്‍റെ ഫണ്ട് തികഞ്ഞില്ലെങ്കിൽ പാലം നിർമാണത്തിനായി എംഎൽഎ ഫണ്ടിൽ നിന്ന് തുക നൽകുമെന്ന് കെ.ബാബു എംഎൽഎ വ്യക്തമാക്കി. 2018ലെ പ്രളയത്തിൽ തകർന്ന പാലം പുനർനിർമിക്കാത്തതിനെ തുടർന്ന് ആദിവാസി ഊര് ഒറ്റപ്പെട്ട നിലയിലാണ്.

Exit mobile version