ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കുമെന്ന് ഇലോൺ മസ്ക്

 ട്വിറ്റർ വിലക്ക് ഏർപ്പെടുത്തിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കുമെന്ന് ഇലോണ്‍ മസ്‌ക്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തെ തുടർന്നാണ് ഡൊണാൾഡ് ട്രംപിന് സാമൂഹ്യ മാധ്യമങ്ങൾ വിലക്ക് ഏർപ്പെടുത്തിയത്. ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കുമെന്ന് അറിയിച്ചു.

Exit mobile version