ചിക്കാഗോ വെടിവെപ്പ്: അക്രമിയായ 22 കാരൻ അറസ്റ്റിൽ

ചിക്കാഗോ: Chicago Shooting: അമേരിക്കയിലെ സ്വതന്ത്ര്യദിന പരേഡിന് നേരെ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിൽ  വെടിവെപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. റോബർട്ട് ഇക്രിമോ എന്ന 22 കാരനായ യുവാവിനെയാണ് ഷിക്കാഗോ പോലീസ് പിടികൂടിയത്. ആറ് മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇയാളെ പിടികൂടുന്നത്. അമേരിക്കയുടെ 246-ാം സ്വാതന്ത്ര്യ ദിനമായ ഇന്നലെയാണ് (July 4) വെടിവെപ്പുണ്ടായത്. ഇന്നലെ രാത്രി തന്നെ പ്രതിയെ പിടികൂടിയിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 36 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവെപ്പിനുള്ള കാരണം വ്യക്തമല്ല.

ഷിക്കാഗോയിലെ ഹൈലാൻഡ് പാർക്കിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിനിടെയാണ് വെടിവെപ്പുണ്ടായത്. പരേഡ് നടക്കുന്ന പാർക്കിന് സമീപത്തെ കെട്ടിടത്തിൽ നിന്നും വെടിവെക്കുകയായിരുന്നു. പോലീസ് സംഭവ സ്ഥലത്ത് നടത്തിയ പരിശോധയിൽ ഉപേക്ഷിച്ച തോക്കുകൾ കണ്ടെത്തിയിരുന്നു. അക്രമി പത്തു മിനിറ്റോളം വെടിയുതിർത്തുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. 

സ്വാതന്ത്ര്യ ദിന പരേഡ് കാണാനും അതിൽ പങ്കെടുക്കാനുമായി നൂറ് കണക്കിനാളുകളാണ് ഹൈലന്റ് പാർക്കിലെ തെരുവിലെത്തിയത്. മെക്‌സിക്കൻ പൗരന്മാരും വയോധികരും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. 

Exit mobile version