ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ കുത്തിയതോട് ഗൃഹനാഥനെ ബന്ധുക്കള്‍ കുത്തിക്കൊലപ്പെടുത്തി. തുറവൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ടോണി ലോറസ് ആണ് മരിച്ചത്. 46 വയസായിരുന്നു.

കുടുംബക്കാര്‍ തമ്മിലുള്ള വഴിത്തര്‍ക്കത്തിനൊടുവിലാണ് ടോണി ലോറസിന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.സംഭവവുമായി ബന്ധപെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോണിയുടെ ബന്ധുക്കളായ അനില്‍, മുരളി, വിഷ്ണു എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

Exit mobile version